Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drowns In

Kottayam

കു​റി​ച്ചി സ്വ​ദേ​ശി വാ​ഗ​മ​ണ്ണി​ൽ മു​ങ്ങിമ​രി​ച്ചു

ചി​ങ്ങ​വ​നം: വി​നോ​ദ​യാ​ത്ര​യ്ക്ക് വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ വ​ഴു​തി​വീ​ണു മ​രി​ച്ചു. കു​റി​ച്ചി പു​ത്ത​ൻ​പ​റ​മ്പി​ൽ പി.​ആ​ർ. പ്ര​ത്യു​ഷ് (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വാ​ഗ​മ​ൺ ചോ​റ്റു​പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ത്യു​ഷും സു​ഹൃ​ത്തു​ക്ക​ളും അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘം ശ​നി​യാ​ഴ്ച​യാ​ണ് വാ​ഗ​മ​ണ്ണി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ല്ലു​തേ​ക്കു​ന്ന​തി​നാ​യി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​വ​രി​ൽ പ്ര​ത്യു​ഷ് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ് : പ്ര​കാ​ശ്. മാ​താ​വ് : ബി​ന്ദു. സ​ഹോ​ദ​ര​ൻ: പ്ര​വീ​ൺ. സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up